കണ്ണൂർ ജില്ലയിലെ ഡി.എൽ.എഡ് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: ജില്ലയിലെ 2023-25 വർഷത്തേക്കുള്ള ഗവ. ടി.ടി.ഐ കളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു.
ലിസ്റ്റ് www.ddekannur.in ഏന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത ലിസ്റ്റിൽ ആക്ഷേപമുള്ളവർ ആഗസ്റ്റ് 14 ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നേരിട്ട് ഹാജരായി ആവശ്യമായ രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്.ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറാഫീസ് കണ്ണൂരിൽ നിന്നും പരിശോധിക്കാം.