മസാജ് പാര്‍ലറില്‍ ജീവനക്കാരിക്ക് പീഡനം, ഉടമകള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

തലശേരി : എന്‍.സി.സി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ലോട്ടസ് സ്പായെന്ന മസാജ് പാര്‍ലര്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ആയുര്‍വേദ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ മസാജ് പാര്‍ലര്‍ ഉടമകള്‍ക്ക് ജില്ലാസെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
സ്ഥാപന ഉടമകളായ എടക്കാട് കുറ്റിക്കകത്തെ വി.വി നിവാസില്‍ കെ.വിബിന്‍,കോട്ടയം മുണ്ടക്കയം സ്വദേശി സുമോദ് തങ്കച്ചന്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഡ്വ. ജി.പി ഗോപാലകൃഷ്ണന്‍ മുഖേനെയാണ്പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്തത്. ജില്ലാസെഷന്‍സ് ജഡ്ജ് കെ.ടി നിസാര്‍ അഹ്മദാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്ത മാനേജര്‍ നെടുങ്കണ്ടം സ്വദേശി അനന്തു,തിരുമ്മലിനായി എത്തിയ പാറാല്‍ ചെമ്പ്രസ്വദേശി ബേബികൃപയില്‍ റജിലേഷ് എന്നിവരുടെ ജാമ്യഹരജി കോടതി തളളിയിട്ടുണ്ട്.