ബസില്‍ എം.ഡി.എം.എ-യുമായി യാത്ര; രണ്ടുപേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയില്‍ കര്‍ണാടക ആര്‍.ടി.സി.ബസിലെ യാത്രക്കാരായ യുവാക്കളുടെ പക്കല്‍ നിന്ന് എം.ഡി.എം.എ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍ നൗഫല്‍ (33), വെട്ടിക്കാട്ട് കണ്ടത്തില്‍ മുഹമ്മദ് ഹാസിഫ് (27) എന്നിവരെ അറസ്റ്റുചെയ്തു.
മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസില്‍നിന്നാണ് യുവാക്കളെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 47 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി. തമ്പി, പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്, രാജീവന്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.