Kannur
പാലക്കയംതട്ടിൽ സായന്തന ദൃശ്യം നുകരാൻ സഞ്ചാരികൾക്ക് വിലക്ക്

ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിൽ വൈകീട്ടത്തെ കാഴ്ച നുകരാൻ സഞ്ചാരികൾക്ക് അധികൃതരുടെ വിലക്ക്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ഇവിടെ വൈകീട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശക്കാഴ്ചയോടെ മടക്കം.
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലാണ് പാലക്കയംതട്ട് വിനോദസഞ്ചാരകേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ കരാറുകാരനായിരുന്നു ചുമതല. പിന്നീടാണ് ഡി.ടി.പി.സി നിയന്ത്രണം നേരിട്ടേറ്റെടുത്തത്. കഴിഞ്ഞദിവസം മുതല്‍ സഞ്ചാരികള്‍ക്ക് വൈകീട്ട് അഞ്ചിനുശേഷം പാലക്കയംതട്ടില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
വെളിച്ചമില്ല എന്ന കാരണത്താലാണത്രെ പ്രവേശന നിരോധനം. നേരത്തേ ഇവിടെയുണ്ടായിരുന്ന ബള്‍ബുകള്‍ നിലവിലില്ല. അതേസമയം വൈദ്യുതി കണക്ഷനും മറ്റ് സംവിധാനങ്ങളുമുണ്ട്. ബള്‍ബുകള്‍ പുനഃസ്ഥാപിച്ചാല്‍ വെളിച്ചപ്രശ്നം പരിഹരിക്കാൻ കഴിയും.
എന്നാല്‍, ഇതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പ്രവേശന നിരോധനം സഞ്ചാരികളിലും നാട്ടുകാരിലും വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. കാറ്റും കോടമഞ്ഞും സൂര്യാസ്തമയവും സന്ധ്യാസമയത്തെ കാഴ്ചകളുമാണ് പാലക്കയംതട്ടിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. അഞ്ചിന് ഗേറ്റ് അടക്കുന്നതോടെ സഞ്ചാരികള്‍ക്ക് ഇതിനുള്ള അവസരം നഷ്ടമാവുകയാണ്. നേരത്തേ രാവിലെ മുതല്‍ രാത്രി 10 വരെയായിരുന്നു പ്രവേശനം.
35 രൂപയാണ് ഒരാളില്‍നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത്. വൈകീട്ടത്തെ പ്രവേശന നിരോധനം വന്നതോടെ പാലക്കയംതട്ടിന്റെ പ്രകൃതിരമണീയതയും കാഴ്ചകളും ആസ്വദിക്കാന്‍ കഴിയാതെ ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ദൂരസ്ഥലങ്ങളില്‍ നിന്ന് വരെയെത്തി നിരാശരായി മടങ്ങുന്നത്.
ഏറെദൂരം താണ്ടി സഞ്ചാരികള്‍ ഇവിടെയെത്തുമ്പോഴാണ് പ്രവേശന നിരോധനം അറിയുന്നത്. ടൂറിസം വകുപ്പിനും ഇതുവഴി വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്. എന്നിട്ടും അവർ പരിഹാരം കാണാൻ ഒരുക്കമല്ല.
പ്രവേശന വിലക്കിനെച്ചൊല്ലി സഞ്ചാരികളും ജീവനക്കാരും പ്രവേശന കവാടത്തിനു മുന്നില്‍ തര്‍ക്കവും ബഹളങ്ങളും നിത്യസംഭവമാണ്. നേരത്തേ അകത്ത് പ്രവേശിക്കുന്ന സഞ്ചാരികളെ അഞ്ച് മണിക്കുള്ളില്‍ പുറത്തിറക്കുന്നതും ബഹളത്തിനിടയാക്കുന്നു.
പാലക്കയംതട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും ഇതിനെതിരെ സംരക്ഷണ സമിതി രൂപവത്കരിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാലക്കയംതട്ടിന്റെ ഭാഗമായുള്ള മഞ്ഞുമല വികസന സമിതി ചെയര്മാന് സജി ജോര്‍ജ് പറഞ്ഞു.
സഞ്ചാരികള്‍ക്ക് വൈകീട്ടേർപ്പെടുത്തിയ പ്രവേശന വിലക്ക് പാലക്കയംതട്ട് മേഖലയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ തിരിച്ചടിയായി.
പാലക്കയംതട്ടില്‍ വെളിച്ചസംവിധാനം പുനഃസ്ഥാപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും സഞ്ചാരികള്‍ക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കണമെന്നും വ്യാപക ആവശ്യമുയര്‍ന്നിരിക്കുകയാണ്.
ടൂറിസം വകുപ്പ് നേരിട്ട് ഏറ്റെടുത്തതോടെയാണ് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ഈ വശ്യസുന്ദര മാമലയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതെന്നാണ് പ്രദേശവാസികളും പറയുന്നത്. പാലക്കയംതട്ടും പൈതൽമലയും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലി മാമലയും അളകാപുരി വെള്ളച്ചാട്ടവും മതിലേരിത്തട്ടുമെല്ലാം മലയോരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ഒട്ടേറെ സഞ്ചാരികൾ പ്രതീക്ഷയോടെ എത്തുമ്പോഴും ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥതയും അനാവശ്യ നിയന്ത്രണങ്ങളും സഞ്ചാരികളെ നിരാശപ്പെടുത്തുകയാണ്.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
Kannur
സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.
സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.
Kannur
കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകർക്ക് മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.
ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.
ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആണ് ജപ്പാനിൽ നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.
ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത് കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ് നേരിട്ട് NSDC സെന്റിങ് ഓർഗനൈസഷന് അടക്കേണ്ടതാണ്. NSDC website ആയ https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്