അർബൻ ഹെൽത്ത് വെൽനസ് കേന്ദ്രങ്ങളിലേക്ക് താൽക്കാലിക നിയമനം

കണ്ണൂർ : മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി മെഡിക്കല്‍ ഓഫീസര്‍: 3, സ്റ്റാഫ് നേഴ്സ്: 3, ഫാര്‍മസിസ്റ്റ്: 3, ക്ലീനിംഗ് സ്റ്റാഫ്: 3 എന്നീ തസ്തികളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 16/08/2023 രാവിലെ 11 മണിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭയുടെ ഓഫീസില്‍ നിന്നും ലഭ്യമാണ്.
ഫോൺ: 9847840222. kannurcorporation.lsgkerala.gov.in