കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയ്ക്കെതിരെ കേസെടുത്തു

കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ചതി ചെയ്തായി കേസ്. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന സേഫ് ആൻ്റ് സ്ട്രോങ്ങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർമാരായ കെ.പി.പ്രവീൺ റാണ, സിജു, മനോജ് കുമാർ (തൃശൂർ) രാജീവൻ (മലപ്പുറം) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസ്സെടുത്തത്.
വടകര സ്വദേശികളായ രാഗേഷ്, ഗോപാലകൃഷ്ണൻ എന്നിവരിൽ നിന്നും 1 ലക്ഷം രൂപ വീതവും വടകരയിലെ തങ്കമണി, കോഴിക്കോട്ടെ മുത്തു കൃഷ്ണൻ എന്നിവരിൽ നിന്ന് അമ്പതിനായിരം രൂപ വീതവും വാങ്ങി വലിശയോ നിക്ഷേപത്തുകയോ തിരിച്ചു നൽകാതെ ചതിച്ചുവെന്നാണ് പരാതി.