നവീകരിച്ച കലക്ടറേറ്റ് ഓഡിറ്റോറിയം ഉദ്ഘാടനം 12ന്

കലക്ടറേറ്റിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍. എ അധ്യക്ഷത വഹിക്കും.
മേയര്‍ അഡ്വ. ടി. ഒ മോഹനന്‍, എം. പിമാരായ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, കെ. വി സുമേഷ് എം .എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ. ഡി. എം. കെ. കെ ദിവാകരന്‍, സനിമാ താരം മീനാക്ഷി ദിനേശ്, ഗായിക പല്ലവി രതീഷ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജീവനക്കാരുടെ കലാവിരുന്ന് സമന്വയം 2023′ നടക്കും