പേരാവൂരിൽ വിനോദ വിഞ്ജാന കേന്ദ്രം; വ്യാഴാഴ്ച ശിലയിടും

പേരാവൂർ: വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പേരാവൂർ പഞ്ചായത്തിൽ ‘വികേന്ദ്ര’ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വിനോദ വിഞ്ജാന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും. ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന ഹെല്ത്ത്‌കെയർ സെന്റർ, കുട്ടികളുടെ പാർക്ക്, ഓഡിറ്റോറിയം എന്നിവയുടെ ശിലാസ്ഥാപനമാണ് വ്യാഴാഴ്ച രണ്ടിന് മുൻ മന്ത്രി എം.വി. ഗോവിന്ദൻ എം.എ.ൽഎ നിർവഹിക്കുക. രാജ്യസഭ എം.പി ഡോ.വി. ശിവദാസനാണ് ഒരുകോടി രൂപ പദ്ധതിക്കനുവദിച്ചത്.
സംഘാടക സമിതി രൂപീകരണ യോഗം റോബിൻസ് ഹാളിൽ ഡോ.വി.ശിവദാസൻ എം.പി. ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം വി. ഗീത, ജനപ്രതിനിധികളായ നിഷ ബാലകൃഷ്ണൻ, പ്രീത ദിനേശൻ, കെ.വി. ശരത്, റജീന സിറാജ്, വി.എം. രഞ്ജുഷ,ബേബി സോജ, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വി.ജി. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സുധാകരൻ (ചെയ.), പി.പി. വേണുഗോപാലൻ (കൺ.)