എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 2026ൽ ഭൂമി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇപ്പോഴത്തെ സർക്കാരാണ് ഭൂമി നൽകിയത്. സമൂഹത്തിനാകെ വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കാനാണ് ശ്രമം. പുതിയ തലമുറയിലൂടെ ഗോത്ര ജനവിഭാഗത്തിന്റെ മുന്നേറ്റം ഉണ്ടാക്കിയെടുക്കാനാണ് ശ്രമം. വൈജ്ഞാനിക മുന്നേറ്റത്തിനായി എല്ലാ ആദിവാസി മേഖലയിലേക്കും സാർവത്രികമായ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, വി. അബ്‌ദുറഹിമാൻ, ജി.ആർ. അനിൽ, ആന്റണി രാജു, ഒ.ആർ. കേളു എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി. സുരേഷ്‌കുമാർ, പാളയം രാജൻ, ഡി.ആർ. മേഘശ്രീ എന്നിവർ സംസാരിച്ചു.