താറ്റിയോട് ഉപതെരഞ്ഞെടുപ്പ്; പോളിങ് തുടങ്ങി

തലമുണ്ട: മുണ്ടേരി പഞ്ചായത്ത് പത്താം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി.
തലമുണ്ട എൽ. പി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ 7 മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആകെ1346 വോട്ടർമാരാണ് ഉള്ളത്. വൈകുന്നേരം 6 വരെയാണ് പോളിങ് സമയം.
ചക്കരക്കൻ സി ഐ ശ്രീ ജിത്ത് കൊടേരി, എസ്. ഐ. എം. സി പവനൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലിസ് സംഘവും ബൂത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
എൽ .ഡി. എഫ് സ്ഥാനാർത്ഥി ബി.പി. രേഷ്മയും യു. ഡി. എഫ് സ്ഥാനാർത്ഥി കെ.ടി.ബീനയുമാണ് മത്സരിക്കുന്നത്.
ബി .ജെ. പി സ്ഥാനാർത്ഥിയായി കെ.ഷീബയും മത്സര രംഗത്ത് ഉണ്ട്.
എൽ. ഡി. എഫിന്റെ വാർഡംഗം എം. വിജിതയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 329 വോട്ടിനാണ് എൽ. ഡി .എഫ് വിജയിച്ചത്.
ഫലപ്രഖ്യാപനം. നാളെ നടക്കും.