പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ വൈരാഗ്യത്തില്‍ യുവാവിനെമര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചുവെന്ന് പരാതി.
കണ്ണൂര്‍ തയ്യിലിലെ കിരണ്‍ രാധാകൃഷ്ണനാണ്(35) മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ അര്‍ഷിദ്, അമല്‍ എന്നിവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന കിരണിനെ അര്‍ഷിദ് തടഞ്ഞു നിര്‍ത്തി മുഖത്ത് മര്‍ദ്ദിക്കുകയും അമല്‍ അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതേ തുടര്‍ന്ന് പരുക്കേറ്റു വീട്ടിലേക്ക് ഓടിപ്പോയ കിരണിന്റെ വീട്ടില്‍ ചെന്നു പ്രതികള്‍ അമ്മയെയും സഹോദര ഭാര്യയെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.