Connect with us

career

പോസ്റ്റ് ഓഫീസുകളിൽ 30,041 ഗ്രാമീൺ ഡാക് സേവക്; പരിഗണിക്കുന്നത്‌ പത്താം ക്ലാസിലെ മാർക്ക് മാത്രം

Published

on

Share our post

തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്കാണ് അവസരം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 36 പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുണ്ട്. ഇതിൽ 1508 ഒഴിവ് കേരള സർക്കിളിലാണ്.

കേരള സർക്കിളിലെ ഡിവിഷനുകൾ : ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, ആർ.എം.എസ്.സി.ടി.- കോഴിക്കോട്, ആർ.എം.എസ്.- എറണാകുളം, ആർ.എം.എസ്.- തിരുവനന്തപുരം, തലശ്ശേരി, തിരൂർ, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം സൗത്ത്. തിരുവനന്തപുരം നോർത്ത്, വടകര.

യോഗ്യത : മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിങ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനത്തിനുമുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം കണ്ടെത്തിനൽകണം. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.

ശമ്പളം : ഗ്രാമീണ ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്യുവിറ്റി അലവൻസും (ടി.ആർ.സി.എ.) ഡിയർനെസ് അലവൻസുമാണ് നൽകുക. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവകിന് 10,000-24,470 രൂപയുമാണ് ടി.ആർ.സി.എ.

തിരഞ്ഞെടുപ്പ് : മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താംക്ലാസിലെ മാർക്ക് മാത്രമാണ് പരിഗണിക്കുക. പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.

അപേക്ഷ : വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം   indiapostgdsonline.gov.in ൽ ലഭിക്കും.

അവസാന തീയതി: ഓഗസ്റ്റ് 23. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞവർക്ക് ആവശ്യമെങ്കിൽ ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ വരുത്താം.


Share our post

career

വനിതകള്‍ക്ക് അഗ്‌നിവീറാവാം; പത്താം ക്ലാസ് വിജയം യോഗ്യത

Published

on

Share our post

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്ക് അവസരം. വിമെന്‍ മിലിറ്ററി പോലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈൻ കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷക്കും ശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തി ആയിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.

യോഗ്യത: പത്താം ക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കും വേണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ അവിവാഹിതർ ആയിരിക്കണം. കുട്ടികൾ ഇല്ലാത്ത വിധവകള്‍ക്കും വിവാഹ മോചിതർക്കും അപേക്ഷിക്കാം.

പ്രായം: 17-21 വയസ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ് വരെ ഇളവ് ലഭിക്കും.

ശാരീരിക യോഗ്യത: 162 സെന്റിമീറ്റര്‍ ഉയരം (കായിക താരങ്ങള്‍ക്കും സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഉയരത്തില്‍ രണ്ട് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും). നെഞ്ച് അഞ്ച് സെന്റിമീറ്റർ എങ്കിലും വികസിപ്പിക്കാൻ കഴിയണം. പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരഭാരം ഉണ്ടായിരിക്കണം. നാല് വര്‍ഷത്തെ സര്‍വീസാണ് ഉണ്ടാവുക. സര്‍വീസ് കാലത്ത് വിവാഹിതയാവാന്‍ പാടില്ല.

സേവാനിധി പാക്കേജ്: ആദ്യ വര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36,500 രൂപ, നാലാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചത്. എന്നാല്‍, ഇതില്‍ 70 ശതമാനം തുകയാണ് കൈയില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യ വര്‍ഷം 9,000 രൂപ, രണ്ടാം വര്‍ഷം 9,900 രൂപ, മൂന്നാം വര്‍ഷം 10,950 രൂപ, നാലാം വര്‍ഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും.

ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയുടെ കൂടെ സര്‍ക്കാർ അനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്ത് 10.04 ലക്ഷം രൂപ സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ സേവാനിധി പാക്കേജായി ലഭിക്കും. നാല് വര്‍ഷത്തെ സര്‍വീസില്‍ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനും അര്‍ഹത ഉണ്ടായിരിക്കും. അഗ്‌നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പരീക്ഷ ഫീസ് 250 രൂപ ഓണ്‍ലൈനായി അടക്കണം.

ബെംഗളൂരു സോണല്‍ ഓഫീസിന് കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ ഉള്‍പ്പെടുന്നത്. വിജ്ഞാപനം സോണല്‍ ഓഫീസ് തിരിച്ച് www.joinindianarmy.nic.in/Authentication.aspx ലഭ്യമാണ്. അവസാന തീയതി മാര്‍ച്ച് 22.


Share our post
Continue Reading

career

നഴ്‌സിങ്‌ പാസായ പട്ടികജാതിക്കാർക്ക്‌ സർക്കാർ ആസ്പത്രികളിൽ പരിശീലനം

Published

on

Share our post

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 400 പേർക്കാണ്‌ അവസരം. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്നും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സർക്കാർ സംവിധാനത്തിലെ പ്രായോഗിക പരിശീലനവും അറിവും ഉപയോഗപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് ഉദ്യോഗാർഥികൾക്ക് പ്രവേശിക്കാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് മെഡിക്കൽ കോളേജ് ആസ്പത്രി, ജനറൽ ആസ്പത്രികൾ, ജില്ലാ ആസ്പത്രി, താലൂക്ക് ആസ്പത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാകും നിയമനം. ഓണറേറിയത്തിനൊപ്പം യൂണിഫോം അലവൻസും ഇവർക്ക്‌ നൽകും. നഴ്സിങ് ബിരുദമുള്ളവരെ അപ്രന്റീസ് നഴ്സായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്സുകൾ പാസായവരെ പാരാമെഡിക്കൽ അപ്രന്റിസായും നിയമിക്കും. അടുത്ത സാമ്പത്തിക വർഷംമുതൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പട്ടികവർഗ വികസന വകുപ്പിൽ സമാന പദ്ധതി ആരംഭിച്ച് 250 പേരെ പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്.


Share our post
Continue Reading

career

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്

Published

on

Share our post

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിവിധ തലങ്ങളിലെ ഉന്നതപഠനത്തിന് നൽകുന്ന എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ് എന്നിങ്ങനെയാണ് സ്കോളർഷിപ്പുകൾ.

യോഗ്യത

പത്താം ക്ലാസ് ജയിച്ചശേഷം, വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിനു പഠിക്കുന്നവർ, പന്ത്രണ്ടാം ക്ലാസ് (റെഗുലർ/വൊക്കേഷണൽ/ഡിപ്ലോമ) കഴിഞ്ഞ് മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിൽ ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ്/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് തുടങ്ങിയവയിൽ പഠിക്കുന്നവർ എന്നിവർക്ക് ജനറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

പത്താം ക്ലാസ് കഴിഞ്ഞ് ഇൻറർമീഡിയറ്റ്/ 10+2/വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിൽ പഠിക്കുന്ന പെൺകുട്ടികളെ സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡിന് പരിഗണിക്കും.

ഇരുവിഭാഗങ്ങൾക്കുമുള്ള പൊതു വ്യവസ്ഥകൾ: (i) യോഗ്യതാ കോഴ്സ്, മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി, 2022-’23 അധ്യയന വർഷത്തിൽ ആയിരിക്കണം ജയിച്ചത്. 2023-’24-ലെ തുടർപഠനം ഗവൺമെൻറ് അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിലോ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ (ഐ.ടി.ഐ.­കൾ) ആയിരിക്കണം. രക്ഷിതാക്കളുടെ വാർഷിക കുടുംബവരുമാനം എല്ലാ ശ്രോതസ്സുകളിൽ നിന്നുമുള്ളത്, രണ്ടരലക്ഷം രൂപ കവിഞ്ഞിരിക്കരുത്. കുടുംബവരുമാനത്തിന്റെ ഏക ശ്രോതസ്സ് വിധവ/അമ്മ-സിംഗിൾ/ അവിവാഹിത ആയ വനിതയാണെങ്കിൽ വാർഷിക കുടുംബവരുമാനം നാലുലക്ഷം രൂപവരെ ആകാം.

സ്കോളർഷിപ്പ് നിരക്കുകൾ

വ്യവസ്ഥകൾക്കു വിധേയമായി ജനറൽ സ്കോളർഷിപ്പ്, കോഴ്‌സ് കാലയളവിലേക്കും സ്പെഷ്യൽ സ്കോളർഷിപ്പ് രണ്ടുവർഷത്തേക്കും ലഭിക്കും. ഓരോ വർഷവും മൂന്നുഗഡുക്കളായി തുകനൽകും. വാർഷിക തുകയും ഗഡുക്കളും ഇപ്രകാരമാണ്.

മെഡിക്കൽ കോഴ്സ് – പ്രതിവർഷം 40,000 രൂപ (12,000, 12,000, 16,000)
എൻജിനിയറിങ് -30,000 രൂപ (9000, 9000, 12,000)
ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് -20,000 രൂപ (6000, 6000, 8000)
സ്പെഷ്യൽ സ്കോളർഷിപ്പ് -15,000 രൂപ (4500, 4500, 6000).
സ്കോളർഷിപ്പ് പുതുക്കി ലഭിക്കാനുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്കേ പൊതുവേ സ്കോളർഷിപ്പ് ലഭിക്കൂ. എന്നാൽ, രണ്ടാം അപേക്ഷാർഥി പെൺകുട്ടിയെങ്കിൽ ഒരേ കുടുംബത്തിലെ രണ്ടുപേരെ പരിഗണിച്ചേക്കാം.
അപേക്ഷ: വിജ്ഞാപനം licindia.in -ൽ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷ ഇതേ ലിങ്ക് വഴി ജനുവരി 14 വരെ നൽകാം.


Share our post
Continue Reading

Trending

error: Content is protected !!