കേരളത്തിലെ വിദ്യാലയങ്ങളിൽ കായിക അധ്യാപകരുടെ അഭാവം രൂക്ഷം

Share our post

കണ്ണൂർ :  കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒഴിച്ചിട്ട പിരീഡിൽ മറ്റു വിഷയങ്ങൾ എടുക്കരുത് എന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ കുട്ടികളെ കളി പഠിപ്പിക്കാൻ അദ്ധ്യാപകന്മാരുടെ കൂട്ടായ്മക്ക് രൂപം നൽകുന്നു.

കേരളത്തിലെ കായിക അധ്യാപക സംഘം ആണ് ഈ തീരുമാനം കൈ കൊണ്ടത് അതെ സമയം സംസ്ഥാനത്തെ മിക്ക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കായികമായി പരിശീലിപ്പിക്കാൻ വേണ്ടത്ര അധ്യാപകന്മാർ ഇല്ല എന്നതും വസ്തുതയാണ്.
ആഗസ്ത് 16 മുതൽ പാദ വാർഷിക പരീക്ഷ ആരംഭിക്കുകയാണ്‌. പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമുള്ള “ആരോഗ്യ കായിക വിദ്യാഭ്യാസം” എന്ന വിഷയം പഠിപ്പിക്കുവാനാവശ്യമായ കായികാധ്യാപകരെ അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിയമിച്ചിട്ടില്ല പരീക്ഷക്കുമുമ്പ് ഈ പാഠ്യപദ്ധതി കാര്യക്ഷമമായി വിനിമയം ചെയ്യാൻ സർക്കാർ എന്തെങ്കിലും പദ്ധതി രൂപീകരിക്കണമെന്നാണ് കായിക അദ്ധ്യാപകരുടെ ആവശ്യം.എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസം വികസിപ്പിക്കാൻ എല്ലാ സ്കൂളുകൾ കേന്ദ്രമാക്കി സ്ഥിരം അധ്യാപക പോസ്റ്റ്‌ ഉത്തരവ് സർക്കാർ ഇറക്കണം എന്നാണ് അദ്ധ്യാപകർക്ക് പറയാൻ ഉള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!