പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 12ന്

Share our post

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 12ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള പുതിയ ആലോചന കൂടി ഉണ്ടായതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. പൊതു സ്വതന്ത്രനെ പരിഗണിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായം കൂടി സി.പി.ഐ.എം തേടും.

പുതുപ്പള്ളിയില്‍ യു.ഡി.എഫിന് മികച്ച മത്സരം നല്‍കണമെന്ന തീരുമാനത്തിലാണ് സി.പി.ഐ.എം. അതുകൊണ്ട് തന്നെ സമുദായ സമവാക്യങ്ങള്‍ സൂഷ്മമായി പരിശോധിച്ചതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. പൊതു സ്വതന്ത്രനാണ് വിജയ സാധ്യതയേറെയെങ്കില്‍ അത്തരം ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനും സി.പി.ഐ.എം തയ്യാറാവും.

ജെയ്ക് സി. തോമസ്, റെജി സഖറിയ, കെ.എം രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എം പരിഗണിക്കുന്നത്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ ജെയ്കിനെ മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണ്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് റെജി സഖറിയ പാര്‍ട്ടിയെ അറിയിച്ചെന്നാണ് വിവരം. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് പൊതുസ്വതന്ത്രന്‍ എന്നതിലേക്ക് സി.പി.ഐ.എം എത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!