Kannur
വിഷരഹിത പച്ചക്കറി വർഷം മുഴുവനും; ഇത് മാങ്ങാട്ടിടം മാതൃക

മാങ്ങാട്ടിടം: ഗ്രാമ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറികൾ വർഷം മുഴുവനും ലഭിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തും കൃഷിഭവന്റെയും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി വർഷം മുഴുവനും എന്ന ലക്ഷ്യത്തോടെ നടത്തിയ കൃഷി വിളവെടുത്തു.
വിളവെടുപ്പിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൈതേരി ഇടംവയലിലാണ് ഹൈബ്രിഡ് പച്ചക്കറി കൃഷി ചെയ്തത്. മൂന്ന് വയലുകളിലായി അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി. കള ശല്യം ഒഴിവാക്കാനായി മൾച്ചിങ്ങ് ചെയ്ത് അത്യുത്പാദന ശേഷിയുള്ള വിത്തുകളുപയോഗിച്ചാണ് കൃഷി ഇറക്കിയത്.
കുമ്മായമിട്ട് മണ്ണിലെ അസിഡിറ്റി മാറ്റി അഞ്ച് തരം ജൈവ വളങ്ങൾ അടിവളമായി നൽകിയാണ് വിത്ത് നട്ടത്. പയർ, വെണ്ട, കക്കിരി, കയപ്പ, പൊട്ടിക്ക, ചുരക്ക, പടവലം, കുമ്പളം, വെള്ളരി, ചീര, ബീൻസ്, അവര തുടങ്ങിയവയാണ് കൃഷി ചെയ്തത്. പയർ 70 രൂപ, വെണ്ട-60, കക്കിരി-50, പൊട്ടിക്ക-70, കയ്പ-70, പടവലം- 40, വെള്ളരി-40, ബീൻസ്-100, കുമ്പളം-40, ചീര- 50 രൂപ എന്നിങ്ങനെയാണ് കിലോയ്ക്ക് വില.
കൂത്തുപറമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രം വഴിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ആഴ്ച ചന്തകൾ വഴിയും വിപണി കണ്ടെത്തും. ഇതിന് പുറമെ പഞ്ചായത്തിൽ എല്ലാ വാർഡിലും ഓരോ ദിവസങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ വണ്ടിയിലും വിപണന സാധ്യത ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തെന്ന് പ്രസിഡണ്ട് പി .സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. കുന്നുംമ്പ്രം രാജൻ, കുനിയിൽ വത്സല എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി കെ അനിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീന, വാർഡ് അംഗം കെ അശോകൻ, കൃഷി ഓഫീസർ എ. സൗമ്യ, കൃഷി അസിസ്റ്റന്റ് കെ. വിജേഷ്, ആർ സന്തോഷ് കുമാർ, പി. പി സുധാകരൻ എന്നിവർ സംസാരിച്ചു.
Kannur
കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായത്. ആലപ്പുഴ ചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദിനെയാണ് ഇന്നലെ രാത്രി കണ്ണൂർ മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ വെച്ച് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായവി വി ദീപ്തി, പി കെ സന്തോഷ്, അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, റമീസ് എന്നിവരുൾപ്പെട്ട പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാൽ പ്രസാദിനെതിരെ വാറണ്ടും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Kannur
ലഹരി ഉപയോഗം; പറശ്ശിനിക്കടവിൽ എം.ഡി.എം.എയുമായി യുവതികളും യുവാക്കളും പിടിയില്‍

തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍ (37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24 ), കണ്ണൂര്‍ വസ്വദേശിനി ജസീന ( 22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി. യുവതികള്‍ പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നു വിളി ക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് ഇവർ ലോഡ്ജില്‍ ആണെന്ന് വീട്ടുകാർ മനസിലാക്കിയത്. മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു.
Breaking News
12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്