കണ്ണവത്തെ സി.പി. എം പ്രവര്‍ത്തകന്റെ കൊലപാതകം : ഒരു പ്രതികൂടി പിടിയില്‍

Share our post

കണ്ണൂര്‍: സി.പി. എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു പ്രതിയെ കൂടി പിടികൂടി.കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രവര്‍ത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടന്‍ പവിത്രനെ പത്രവിതരണത്തിനിടെ വെട്ടിക്കൊന്നകേസില്‍ പ്രതിയായ ആര്‍. എസ്. എസ് പ്രവര്‍ത്തകനെ സംഭവം നടന്നു പതിനാല് വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പാനൂരില്‍ അറസ്റ്റു ചെയ്തു.

പാനൂര്‍ കുറ്റ്യേരിയിലെ സുബിനെന്ന(40) ജിത്തുവിനെയാണ് പാനൂര്‍ ടൗണില്‍ നിന്നും പിടികൂടിയത്.
നേരത്തെ ഈ കേസില്‍ ആറുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടികൂടിയ ചെമ്ബ്രയിലെ കുപ്പി സുബി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

തലശേരി, പാനൂര്‍ ഭാഗങ്ങളിലെ ആര്‍. എസ്. എസ് പ്രവര്‍ത്തകരാണ് പവിത്രനെ കൊന്നതെന്നായിരുന്നു മൊഴി. അന്ന് വാഹനമോടിച്ചത് താനായിരുന്നുവെന്നും സുബീഷ് മൊഴിനല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പാനൂരിലെ സി.പി. എം പ്രവര്‍ത്തകന്‍ താഴെയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജിത്തുവിന്റെ അറസ്റ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും എസ്. പി പി.വിക്രമന്‍ രേഖപ്പെടുത്തിയത്. പ്രതിയെ കഴിഞ്ഞ ദിവസം കൃത്യം നടന്ന തൊടീക്കളത്തു എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസില്‍ ഉടന്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!