ബി.എൽ.ഒമാർക്ക് ഡ്യൂട്ടി ലീവ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടർമാരുടെ വീടുകൾ സന്ദർശിക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആഗസ്റ്റ് ഒന്ന് മുതൽ 28 വരെ ഏതെങ്കിലും രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാൻ വകുപ്പ് മേധാവികളോട് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. ഇതിനായി ബി.എൽ.ഒമാർ ബന്ധപ്പെട്ട ഇ.ആർ.ഒ (തഹസിൽദാർ)യുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.