Connect with us

Kannur

വരുന്നു… ശ്രീകണ്ഠപുരത്തും ചെങ്ങളായിലും വനിത ജിംനേഷ്യം

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: വ​നി​ത​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ആ​രോ​ഗ്യ​മു​ള്ള​വ​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തും. പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യം​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​ണ് പു​തു​താ​യി ഒ​രു​ക്കു​ന്ന മെ​ന്റ​ല്‍ ആ​ന്‍ഡ് ഫി​സി​ക്ക​ല്‍ വെ​ല്‍നെ​സ്സ് സെ​ന്റ​റി​ലൂ​ടെ.

ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ഗ​ര​സ​ഭ​യു​ടെ 2023-24 പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ജിംനേഷ്യം ​ഒ​രു​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​മ്പ​ത് ല​ക്ഷം രൂ​പ കെ​ട്ടി​ടം നി​ർ​മി​ക്കാ​നും അ​ഞ്ച് ല​ക്ഷം രൂ​പ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കെ. ​നാ​രാ​യ​ണ​ൻ സ്മാ​ര​ക ഹാ​ളി​ന്റെ സ​മീ​പ​ത്താ​ണ് ജിംനേഷ്യം ​ഒ​രു​ക്കി​യ​ത്.

ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ പെ​ണ്‍കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ജി​മ്മി​ല്‍ പ​രി​ശീ​ല​ക​രു​ടെ സേ​വ​ന​വു​മു​ണ്ടാ​കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ.​കെ.​വി.​ഫി​ലോ​മി​ന പ​റ​ഞ്ഞു.

ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് 15.1 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ജിംനേഷ്യം ​നി​ർ​മി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്- ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ വ​ള​ക്കൈ​യി​ൽ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലാ​ണ് ഇ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ​യു​ടെ വി​ത​ര​ണ ക​രാ​റും കൊ​ടു​ത്തു. ഇ​വ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും.

വ​സ്ത്രം മാ​റു​ന്ന​തി​നു​ള്ള മു​റി, അ​ല​ങ്കാ​ര പ​ണി​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​രു​ക്കു​ന്ന​തി​ന് 5.1 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ജി​മ്മി​ല്‍ യോ​ഗ, സും​ബ ഡാ​ന്‍സ് എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും. പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ ത​ന്നെ ഒ​രു യോ​ഗ ക്ല​ബ് രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ പ്ര​വ​ര്‍ത്ത​നം ജിം ​തു​റ​ക്കു​ന്ന​തോ​ടെ അ​വി​ടേ​ക്ക് മാ​റ്റാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പ്ര​വ​ര്‍ത്ത​ന സ​മ​യം, ഫീ​സ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തും സി.​ഡി.​എ​സും ചേ​ര്‍ന്ന് ജിം ​ന​ട​ത്തി​പ്പി​നാ​യി നി​യോ​ഗി​ക്കു​ന്ന ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​പി. മോ​ഹ​ന​ൻ പ​റ​ഞ്ഞു.


Share our post

Kannur

താലൂക്ക് തല അദാലത്ത്: പരാതികൾ നാളെ മുതൽ ഡിസംബർ ആറ് വരെ സ്വീകരിക്കും

Published

on

Share our post

കണ്ണൂർ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ നാളെ മുതൽ സ്വീകരിച്ചുതുടങ്ങും. ഡിസംബർ ആറ് വരെ പരാതികൾ സമർപ്പിക്കാം. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി , പി പ്രസാദ്, ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് കണ്ണൂർ ജില്ലയിൽ അദാലത്ത് നടക്കുന്നത്.

ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ്അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം.

പരാതി നൽകുന്നയാളുടെപേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ളഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.

അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.


Share our post
Continue Reading

Kannur

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊയ്യം സ്വദേശിക്ക് എട്ട് വർഷം കഠിന തടവ്

Published

on

Share our post

തളിപ്പറമ്പ്: പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്ത 50 കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും.ചെങ്ങളായി കൊയ്യം സ്വദേശിയെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 ഫെബ്രവരി 23ന്  ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അന്നത്തെ സി.ഐ 
ഇ.പി സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.


Share our post
Continue Reading

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Published

on

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം 14 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ തെരുവ് നായ രണ്ട് പേരെ കടിച്ചിരുന്നു. വൈകിട്ടോടെയാണ് 12 യാത്രക്കാരെ കടിച്ചത്.ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു.ട്രെയിൻ ഇറങ്ങി വന്നവരുൾപ്പടെ ഉള്ളവരുടെ ഇടയിലേക്ക് നായ ഓടി കയറുക ആയിരുന്നു. ആളുകളുടെ പുറകിലൂടെ വന്ന നായ പെട്ടെന്ന് കടിക്കുകയായിരുന്നു . പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചുവെന്നാണ് റിപ്പോർട്ട്.കടിയേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala25 mins ago

പെന്‍ഷനിലെ കയ്യിട്ടുവാരല്‍: തുക പലിശ സഹിതം തിരിച്ചുപിടിക്കും

Kerala34 mins ago

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ കൂടി അനുവദിച്ചു

KOOTHUPARAMBA1 hour ago

കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്

Kerala1 hour ago

മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

Kerala1 hour ago

മദ്യലഹരിയില്‍ ഡ്രൈവിംഗ് വേണ്ട, ‘മുട്ടന്‍ പണി’ കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്

MATTANNOOR2 hours ago

കണ്ണൂരിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

health2 hours ago

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും

Kannur2 hours ago

താലൂക്ക് തല അദാലത്ത്: പരാതികൾ നാളെ മുതൽ ഡിസംബർ ആറ് വരെ സ്വീകരിക്കും

Kerala17 hours ago

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

Kerala17 hours ago

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഉപേക്ഷിക്കണം: ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!