കണ്ണൂരിൽ കാർ തടഞ്ഞ് അക്രമം ; നാലുപേർക്കെതിരെ കേസ്
കണ്ണൂര്‍:കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ആലക്കോട് മൂന്നാം കുന്നിലെ കാട്ടീരകത്ത് വീട്ടില്‍ സുഹറയുടെ (52) പരാതിയിലാണ് ദിനേശന്‍, റിഷാന്‍, അജ്മല്‍, ഇര്‍ഫാന്‍ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.
ആഗസ്റ്റ് ആറിന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സുഹറയും കുടുംബവും കെ.എല്‍.59 സി.613 കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരുമ്പോള്‍ പ്രതികള്‍ കെ.എല്‍.
59 ഇസഡ് 1913 നമ്പര്‍ കാറില്‍ പിന്തുടര്‍ന്നു വന്ന് ഒടുവള്ളി ആശുപത്രിക്ക് സമീപം കാര്‍ റോഡിന് കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി സുഹറയേയും കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളേയും മര്‍ദ്ദിച്ചുവെന്നാണ് പരാതി.