വേക്കളം എ.യു.പി.സ്‌കൂളിൽ യുദ്ധവിരുദ്ധ റാലി

പേരാവൂർ: വേക്കളം എ.യു.പി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് ഹിരോഷിമ-നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധ റാലിയും നടത്തി. പ്രഥമാധ്യാപകൻ കെ.പി. രാജീവൻ, പി. ഇന്ദു, വി.ഐ. നിഷ, ജി. അനുശ്രീ, കെ. നിയ എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പ്രസംഗം എന്നിവയും നടത്തി.