സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, അനസ്‌തേഷ്യോളജി, ഓർത്തോപീഡിക്സ് , റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
എം. ബി. ബി. എസ്, ടി. സി. എം. സി രജിസ്‌ട്രേഷന്‍, അതത് വിഭാഗത്തിലുള്ള പി. ജി. ഡിഗ്രി എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണം. വിശദാംശങ്ങള്‍ www.gmckannur.edu.in ല്‍ ലഭിക്കും.