രാഹുല്‍ വീണ്ടും പാര്‍ലമെന്റിലേക്ക്: ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു
ദില്ലി: അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി.
ഡിജിറ്റൽ ഒപ്പുള്ള സുപ്രീംകോടതിയുടെ സർട്ടിഫൈഡ് വിധിപ്പകർപ്പുൾപ്പെടെയുള്ള അപേക്ഷ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ട് കൈമാറിയിരുന്നു.