Connect with us

Kannur

ചെറുപുഴയില്‍ മാത്രമല്ല, ചീക്കാടും ബ്ലാക്ക്മാന്‍, ഭീതിവിട്ടുമാറാതെ മലയോര മേഖല

Published

on

Share our post

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന്‍ വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ പോളിന്റെ വീട്ടുചുമരിലും മ്‌ളാങ്കുഴിയില്‍ ശാന്തവര്‍ഗീസിന്റെ വീടിന്റെ ഭിത്തിയിലും കരികൊണ്ടു ബ്‌ളാക്ക് മാനെന്നു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്.

പെരുന്തടം ചങ്ങാതിമുക്കിലെ കൃഷ്ണന്റെ വീട്ടിലെ വാതിലില്‍ ഇടിച്ചു ശബ്ദുമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചെറുപുഴ – പെരുങ്കുടല്‍ റോഡിലെ പടമാട്ടുമ്മല്‍ ജസ്റ്റിന്റെ വീട്ടിലെത്തിയ ബ്‌ളാക്ക് മാന്‍ കതകില്‍ചവുട്ടി ശബ്ദമുണ്ടാക്കുകയും ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്തു. ഈ സമയം വീട്ടമ്മയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ.

ഇവരുടെ ബഹളം കേട്ടു എത്തിയ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് പ്രദേശത്ത് അതിശക്തമായ തെരച്ചില്‍ നടത്തിയിരുന്നു. ജാഗ്രാതസമിതി രൂപീകരിച്ചാണ് ഇവര്‍ നാട്ടില്‍ കാവലിരുന്നത്.

ഇതോടെ ബ്‌ളാക്ക് മുന്‍ ഉള്‍വലിഞ്ഞുവെന്നു കരുതിയെങ്കിലും വീണ്ടും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ ബ്‌ളാക്ക് മാന്‍ ഒരാളല്ലെന്നാണ് പൊലിസ് പറയുന്നത്. ഓരോ സ്ഥലത്തും ഇറങ്ങുന്നത് ഒരുകൂട്ടമാളുകള്‍ വേറെവേറെയായിട്ടാണെന്നാണ് സൂചന. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കരികൊണ്ടു എഴുതുന്നതും ചുമരില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതും ഒരാള്‍ തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൈയ്യക്ഷരത്തിലുളള സാമ്യമാണ് ഇവര്‍ ഇതിനു കാരണമായി പറയുന്നത്. എന്നാല്‍ ബ്‌ളാക്ക് മാന്‍ ഭീതി ചെറുപുഴപഞ്ചായത്തിന് സമീപത്തുളള ഉദയഗിരിയിലും പടര്‍ന്നു കയറിയത് പൊലിസിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി പഞ്ചായത്തിലെ തൊമരകാട്, ചീക്കാട് പ്രദേശങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം നടന്നതായി നാട്ടുകാര്‍ പറയുന്നു.

കതകും ജനലും മുട്ടി ശബ്ദമുണ്ടാക്കുകയാണ് ഇയാള്‍ പ്രധാനമായും ചെയ്തത്. തൊമരകാട് പ്രദേശത്തായിരുന്നു തുടക്കം. വെളളിയാഴ്ച്ച രാത്രി അജ്ഞാതന്‍ ചീക്കാടും പ്രത്യക്ഷപ്പെട്ടു. വാതിലുകളിലും ജനലുകളിലും മുട്ടി വീട്ടിലുളളവരെ ഉണര്‍ത്തുകയും വീട്ടുകാര്‍ കതകു തുറന്ന് പുറത്തിറങ്ങുമ്പോഴെക്കും ഓടിരക്ഷപ്പെടുകയായിരുന്നു. കറുത്തമുണ്ടുടുത്തും ദേഹത്ത് കരി ഓയില്‍ പുരട്ടിയുമാണ് സഞ്ചാരം. അതേ സമയം കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ചീക്കാട് പ്രദേശത്ത്ബ്‌ളാക്ക് മാന്റെ രംഗപ്രവേശം ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ട്.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പ​യ്യ​ന്നൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു എ​ന്ന​റി​യി​ച്ചാ​ണ് റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.പ​യ്യ​ന്നൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ നി​ല​മ്പൂ​രി​ലും പൊ​ള്ളാ​ച്ചി​യി​ലും ഒ​രു വ​ർ​ഷം മു​മ്പ് പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഈ ​സേ​വ​നം റെ​യി​ൽ​വേ നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​യ്യ​ന്നൂ​രി​ന് വി​ദേ​ശ ഡോ​ള​ർ നേ​ടി ത​രു​ന്ന ഞ​ണ്ട്, ചെ​മ്മീ​ൻ ക​യ​റ്റു​മ​തി ഇ​തോ​ടെ ന​ഷ്ട‌​മാ​കും. മാ​ത്ര​മ​ല്ല, സ്റ്റേ​ഷ​നി​ലെ നാ​ല് അം​ഗീ​കൃ​ത പോ​ർ​ട്ട​ർ​മാ​രു​ടെ ജോ​ലി​യും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​വും. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി, പെ​രി​ങ്ങോം സി.​ആ​ർ.​പി.​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്രം, ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്, മൂ​ന്നോ​ളം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണ് പ​യ്യ​ന്നൂ​ർ.പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഇ​നി പാ​ർ​സ​ൽ അ​യ​ക്കാ​ൻ ക​ണ്ണൂ​ർ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്ക​ണം. മ​ത്സ്യ​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ്റ്റോ​പ്പു​ക​ളു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് വേ​ണ്ടെ​ന്ന​താ​ണ് റെ​യി​ൽ​വേ നി​ല​പാ​ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി പാ​ർ​സ​ൽ സ​ർ​വി​സ് പ​രി​മി​ത​പ്പെ​ടും. ഇ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക​യെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​ഷ​നു​ക​ളെ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് പാ​ർ​സ​ൽ സ​ർ​വി​സി​ന് ചു​വ​പ്പു കൊ​ടി കാ​ണി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ചി​ല സ്റ്റേ​ഷ​നു​ക​ൾ ത​രം​താ​ഴ്ത്താ​നു​ള്ള ശ്ര​മ​വും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.


Share our post
Continue Reading

Trending

error: Content is protected !!