Connect with us

Kannur

പ്രകൃതിദത്ത നിറങ്ങളുമായി ‘നാച്വറൽ സ്‌കിൻ കെയർ’ ഖാദി വസ്ത്രങ്ങൾ വിപണിയിൽ

Published

on

Share our post

പ്രകൃതിദത്ത നിറങ്ങളുമായി ‘നാച്വറൽ സ്‌കിൻ കെയർ’ ഖാദി വസ്ത്രങ്ങൾ പയ്യന്നൂർ ഖാദി കേന്ദ്രം ഓണക്കാലത്ത് വിപണിയിലെത്തിക്കുകയാണെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ഇതിന്റെ വിൽപന ഉദ്ഘാടനം കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ അദ്ദേഹം നിർവഹിച്ചു.

ഖാദി തുണിത്തരങ്ങളിൽ ആദ്യമായി ആയുർവേദ സസ്യങ്ങൾ, പഴങ്ങൾ, മറ്റ് പ്രകൃതി ദത്ത സ്രോതസ്സുകൾ എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ചായം ഉപയോഗിച്ചു കൊണ്ട് തീർത്തും പരിസ്ഥിതി സൗഹൃദമായ ഖാദി ഉത്പന്നങ്ങളാണ് നിർമ്മിച്ചത്.

‘നാച്വറൽ സ്‌കിൻ കെയർ’ ഖാദിയിൽ സ്ത്രീകൾക്കു പുരുഷൻമാർക്കും കുട്ടികൾക്കുമുള്ള കുർത്തകളാണ് വിപണിയിലിറക്കിയത്. അനാർ പഴം, മൾബെറി ഇല, മഞ്ചിഷ്ട, പതിമുഖം, മൈലാഞ്ചി, ഇൻഡിഗോ പുഷ്പം എന്നിവ ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്ക് നിറം നൽകിയത്.

പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടാത്തതിനാൻ ഈ ഉത്പന്നങ്ങൾ തീർത്തും പരിസ്ഥിതി സൗഹൃദമാണ്. പ്രകൃതിദത്ത ചായങ്ങൾ വിഷരഹിതമാണ്. അലർജി പ്രതി പ്രവർത്തനങ്ങളോ, ചർമ്മ പ്രകോപനങ്ങളോ ഉണ്ടാക്കുന്നില്ല. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾക്ക് ഇത്തരം ഖാദി തുണിത്തരങ്ങൾ ധരിക്കുന്നത് ചർമ്മത്തിന് സുരക്ഷിതത്വം നൽകുന്നു.

കുടുംബത്തിൽ എല്ലാവർക്കും ‘ഖാദി ഓണക്കോടി’ എന്ന സന്ദേശം ഉൾക്കൊണ്ട് ഏച്ചൂരിലെ പി ചന്ദ്രനും ഭാര്യ കൗസല്യയും മകൾ സനിഷ സമ്മാനിച്ച ഓണക്കോടി അവർ പി ജയരാജനിൽനിന്ന് ഏറ്റുവാങ്ങി. വൈവിധ്യമാർന്ന ഖാദി ഉല്പന്നങ്ങൾ സംസ്ഥാനത്തിന്റെ ഏതുഭാഗത്തും എത്തിച്ചു കൊറിയർ വഴി എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 9446656566

കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ. വി രാജേഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡ് പ്രൊജക്ട് ഓഫീസർ കെ.a ജിഷ, എസ്. ഷിഹാബുദ്ദീൻ, ടി .സിനോജ്, കെ. വി ഫാറൂഖ് എന്നിവരും പങ്കെടുത്തു.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പ​യ്യ​ന്നൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു എ​ന്ന​റി​യി​ച്ചാ​ണ് റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.പ​യ്യ​ന്നൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ നി​ല​മ്പൂ​രി​ലും പൊ​ള്ളാ​ച്ചി​യി​ലും ഒ​രു വ​ർ​ഷം മു​മ്പ് പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഈ ​സേ​വ​നം റെ​യി​ൽ​വേ നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​യ്യ​ന്നൂ​രി​ന് വി​ദേ​ശ ഡോ​ള​ർ നേ​ടി ത​രു​ന്ന ഞ​ണ്ട്, ചെ​മ്മീ​ൻ ക​യ​റ്റു​മ​തി ഇ​തോ​ടെ ന​ഷ്ട‌​മാ​കും. മാ​ത്ര​മ​ല്ല, സ്റ്റേ​ഷ​നി​ലെ നാ​ല് അം​ഗീ​കൃ​ത പോ​ർ​ട്ട​ർ​മാ​രു​ടെ ജോ​ലി​യും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​വും. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി, പെ​രി​ങ്ങോം സി.​ആ​ർ.​പി.​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്രം, ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്, മൂ​ന്നോ​ളം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണ് പ​യ്യ​ന്നൂ​ർ.പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഇ​നി പാ​ർ​സ​ൽ അ​യ​ക്കാ​ൻ ക​ണ്ണൂ​ർ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്ക​ണം. മ​ത്സ്യ​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ്റ്റോ​പ്പു​ക​ളു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് വേ​ണ്ടെ​ന്ന​താ​ണ് റെ​യി​ൽ​വേ നി​ല​പാ​ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി പാ​ർ​സ​ൽ സ​ർ​വി​സ് പ​രി​മി​ത​പ്പെ​ടും. ഇ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക​യെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​ഷ​നു​ക​ളെ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് പാ​ർ​സ​ൽ സ​ർ​വി​സി​ന് ചു​വ​പ്പു കൊ​ടി കാ​ണി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ചി​ല സ്റ്റേ​ഷ​നു​ക​ൾ ത​രം​താ​ഴ്ത്താ​നു​ള്ള ശ്ര​മ​വും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.


Share our post
Continue Reading

Trending

error: Content is protected !!