ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

Share our post

എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തരബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി ഇംഗ്ലീഷ് ട്രാൻസലേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, പി. ജി ഡിപ്ലോമ ഇന്‍ ട്രാൻസലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 16 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍. ഒ .സി ഹാജരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!