THALASSERRY
മത്സ്യബന്ധനത്തിനിടെ തോണികൾ കടലിൽ മറിഞ്ഞു; പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു

തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞു. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻ മകൻ, പറശ്ശിനി മുത്തപ്പൻ എന്നീ ഫൈബർ തോണികളാണ് അപകടത്തിൽപെട്ടത്.
മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് ഇരുതോണികളും മറിയുകയായിരുന്നു.
പുലർച്ച അഞ്ച് മണിക്കാണ് രണ്ട് തോണികളിലായി മത്സ്യബന്ധനത്തിന് പോയതെന്ന് തോണിയിലുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തോണികൾ അപകടത്തിൽപെട്ട വിവരം വിളിച്ചു പറഞ്ഞിട്ടും തീരദേശ പൊലീസ് സഹായത്തിനെത്തിയില്ലെന്ന് അവർ പറഞ്ഞു.
സമീപത്തുണ്ടായിരുന്ന എടക്കാട് നിന്നുള്ള മെഹറാജ്, ന്യൂമാഹിയിലെ കടൽ പറവകൾ, തലായിയിലെ കാർവർണൻ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ട തോണികളിലെ 10 തൊഴിലാളികളെയും രക്ഷപ്പെടുത്തി തലായി ഹാർബറിൽ എത്തിച്ചത്.
തോണികളിൽ ഉണ്ടായിരുന്ന അമ്പതിനായിരത്തോളംരൂപ വിലവരുന്ന മത്സ്യം നഷ്ടപ്പെട്ടു. ജി.പി.എസ്, സൗണ്ട് സിസ്റ്റം, ബീഞ്ച്, വലകൾ എന്നിവ ഭാഗികമായി നശിച്ചു. വടകര കൂരിയാട് സ്വദേശികളാണ് അപകത്തിൽപെട്ടത്. കൂരിയാട്ടെ പ്രേമന്റെയും സുമേഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട തോണികൾ.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്