കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കെട്ടിടത്തിൽ നിന്നും വീണ് വയോധിക മരിച്ചു

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വയോധിക വീണ് മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ഓമന (75) ആണ് മരിച്ചത്. സഹോദരൻ നാരായണൻ്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്.