പിണറായിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തീ വെച്ച് നശിപ്പിച്ചു

Share our post

പിണറായി : പിണറായി കുഞ്ഞിപളളിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ നല്‍കിയ പരാതിയില്‍ പറയുന്നു.കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന അസ്ലമിന്റെ വീടിനാണ് ഞായറാഴ്ച്ച പുലര്‍ച്ചെ തീ വെച്ചത് .

വീടിന്റെ മുന്‍ വശത്തെ കട്ടിളയും,ജനല്‍ ഫ്രെയിമുകളും,മറ്റു കൂട്ടിയിട്ട മരങ്ങളും , കോണ്‍ക്രീറ്റിനു ഉപയോഗിച്ച മുളകളുമടക്കം കത്തിനശിച്ചു.

കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്്ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.വീടിന് സമീപത്തെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!