ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24-കാരന് 17 വര്‍ഷം തടവ്

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 24-കാരന് 17 വര്‍ഷം കഠിനതടവ്. ചേര്‍ത്തല പോലീസ് 2017-ല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് വിധി.
ചേര്‍ത്തല വെളിയില്‍പറമ്പില്‍ വീട്ടില്‍ അഖിലിനെയാണ് ആലപുഴ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
ആളൊഴിഞ്ഞ വീട്ടില്‍ക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മൊബൈല്‍ഫോണില്‍ അശ്ലീല ചിത്രങ്ങള്‍കാണിച്ചു കൊടുക്കുമായിരുന്നെന്നുമാണ് കേസ്. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.
പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ഐ.പി.സി. 377 പ്രകാരം ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ, അഡ്വ. രോഹിത് തങ്കച്ചന്‍ എന്നിവര്‍ ഹാജരായി.