എടയാറിൽ കാർ മറിഞ്ഞ് പേരാവൂർ സ്വദേശികൾക്ക് പരിക്ക്

എടയാർ : മലബാർ ക്രഷറിന് സമീപം കാർ മറിഞ്ഞ് പേരാവൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്ക്. ഷഹബാസ് (22), മുഹമ്മദ് റിഷാൻ (19), മുനവിർ (21), അജ്മൽ (21 ) ബാസിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പതയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച 12 മണിയോടെയാണ് സംഭവം. പേരാവൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്.