പ്ലസ് വൺ മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഫലം ഏഴിന്

Share our post

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം സപ്ലിമെന്‍ററി അലോട്ടമെന്‍റ് ഫലം ഏഴിന് രാവിലെ പത്ത് മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

മൂന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് പരിഗണിച്ചത്. മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം എഴിന് രാവിലെ പത്ത് മുതൽ എട്ടിന് വൈകിട്ട് നാല് വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.in/ ൽ ലഭിക്കും.

അലോട്ട്‌മെന്‍റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽനിന്ന് ലഭിക്കുന്ന അലോട്ട്‌മെന്‍റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എത്തണം. ഇതിന് ശേഷമുള്ള അലോട്ടമെന്‍റ് വിശദാംശങ്ങൾ ഒൻപതിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!