ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: ബസിനുള്ളിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ചെറുകുന്ന് സ്വദേശി അരുൺ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വച്ചാണ് യുവാവ് സ്‌ത്രീകളോട് മോശമായ രീതിയിൽ പെരുമാറിയത്.
യുവതികൾ ഇരുന്ന സീറ്റിന്റെ പുറക് വശത്ത് ഇരുന്നാണ് അരുൺ അപമര്യാദയായി പെരുമാറിയത്. ഇത് അടുത്ത സീറ്റിലിരുന്ന യുവതി ഫോണിൽ പകർത്തുകയും ബസ് ജീവനക്കാരെയും യാത്രക്കാരയും അറിയിക്കുകയായിരുന്നു.
തുടർന്നാണ് ജീവനക്കാരും യാത്രക്കാരും അരുണിനെ പയ്യന്നൂർ പൊലീസിന് ഏൽപ്പിച്ചത്. യുവതികളുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തു.