മമ്പറം പഴയ പാലത്തിലൂടെയുളള ഗതാഗതം പൂര്‍ണമായി നിരോധിച്ചു

Share our post

കണ്ണൂര്‍: മമ്പറത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പൊതുമരാമത്ത് വകുപ്പ് വെളളിയാഴ്ച്ച രാവിലെ ബോര്‍ഡ് സ്ഥാപിച്ചു.

സമീപത്തെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും പഴയ പാലത്തിലൂടെ ഗതാഗതം നടത്തുന്നതു തടഞ്ഞുകൊണ്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. പഴയ പാലത്തിന്മേല്‍ അമിത ഭാരമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പതിവാണ്.

പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്താണ് പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ചു കൊണ്ട് പാലം പരിസരത്ത് വലിയ ബോര്‍ഡ് സ്ഥാപിച്ചത്.

നേരത്തെ തന്നെ പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ ഇരുവശത്തും കല്ലുകെട്ടി പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

ഇതുവഴിയുള്ള ബസുകള്‍ ഇരുവശങ്ങളിലും മാത്രം സര്‍വീസ് നടത്തിയ സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി പാലം ബലപ്പെടുത്തിയ ശേഷമാണ് പിന്നീട് വാഹന ഗതാഗതം പുനരാരംഭിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!