Connect with us

Kannur

സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു

Published

on

Share our post

കണ്ണൂർ: സി.പി.എം അനുഭാവിയായിരുന്ന പാനൂർ പറമ്പത്ത് അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ടു. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി.എൻ. മോഹനൻ, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്. 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്.

2009 മാർച്ച്‌ 11നാണ് സി.പി.എം അനുഭാവിയായ അജയൻ കൊല്ലപ്പെട്ടത്. അജയന്റെ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. വെട്ടേറ്റ അജയൻ പ്രാണരക്ഷാർത്ഥം അടുത്തുള്ള കുമാരൻ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ ഒൻപത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാൾ ആത്മഹത്യ ചെയ്തു. കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെ.സി. രാജേഷിനെ 2010 ൽ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസ് വിചാരണ ഘട്ടത്തിലാണ്..


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പ​യ്യ​ന്നൂ​ർ: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു എ​ന്ന​റി​യി​ച്ചാ​ണ് റെ​യി​ൽ​വേ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.പ​യ്യ​ന്നൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട് ഡി​വി​ഷ​നു കീ​ഴി​ലെ നി​ല​മ്പൂ​രി​ലും പൊ​ള്ളാ​ച്ചി​യി​ലും ഒ​രു വ​ർ​ഷം മു​മ്പ് പാ​ർ​സ​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഈ ​സേ​വ​നം റെ​യി​ൽ​വേ നി​ർ​ത്തി​വെ​ച്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​യ്യ​ന്നൂ​രി​ന് വി​ദേ​ശ ഡോ​ള​ർ നേ​ടി ത​രു​ന്ന ഞ​ണ്ട്, ചെ​മ്മീ​ൻ ക​യ​റ്റു​മ​തി ഇ​തോ​ടെ ന​ഷ്ട‌​മാ​കും. മാ​ത്ര​മ​ല്ല, സ്റ്റേ​ഷ​നി​ലെ നാ​ല് അം​ഗീ​കൃ​ത പോ​ർ​ട്ട​ർ​മാ​രു​ടെ ജോ​ലി​യും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​വും. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി, പെ​രി​ങ്ങോം സി.​ആ​ർ.​പി.​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്രം, ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്, മൂ​ന്നോ​ളം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന സ്റ്റേ​ഷ​നാ​ണ് പ​യ്യ​ന്നൂ​ർ.പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഇ​നി പാ​ർ​സ​ൽ അ​യ​ക്കാ​ൻ ക​ണ്ണൂ​ർ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്ക​ണം. മ​ത്സ്യ​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല, ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ്റ്റോ​പ്പു​ക​ളു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ പാ​ർ​സ​ൽ സ​ർ​വി​സ് വേ​ണ്ടെ​ന്ന​താ​ണ് റെ​യി​ൽ​വേ നി​ല​പാ​ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ മാ​ത്ര​മാ​യി പാ​ർ​സ​ൽ സ​ർ​വി​സ് പ​രി​മി​ത​പ്പെ​ടും. ഇ​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക​യെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​ഷ​നു​ക​ളെ വി​ക​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് പാ​ർ​സ​ൽ സ​ർ​വി​സി​ന് ചു​വ​പ്പു കൊ​ടി കാ​ണി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ചി​ല സ്റ്റേ​ഷ​നു​ക​ൾ ത​രം​താ​ഴ്ത്താ​നു​ള്ള ശ്ര​മ​വും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.


Share our post
Continue Reading

Trending

error: Content is protected !!