പേരാവൂർ ശാന്തിനികേതൻ സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞയും നടന്നു.മാനേജ്‌മെന്റ് സെക്രട്ടറി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പാൾ മേരി ജോണി,സ്‌കൂൾ മാനേജർ ശശീന്ദ്രൻ താഴെപുരയിൽ,എം .വി .രമേശ് ബാബു, മേരിക്കുട്ടി , എം.കെ.സിന്ധു , ഷൈനി ജോർജ്, എൻ.എൻ.ഷൈമ , എം.വി. കവിജ എന്നിവർ സംസാരിച്ചു.