സിറ്റി പോലീസ് പരിധിയില്‍ ജൂലൈയില്‍ 202 മയക്കുമരുന്ന് കേസുകള്‍

കണ്ണൂർ : കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 202 മയക്കുമരുന്ന് കേസുകള്‍.
ഇതില്‍ 193 കേസുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനും ഒന്പത് കേസുകള്‍ ലഹരി വസ്തുക്കളുടെ വില്പന, കൈവശം വെക്കൻ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ന്യൂ മാഹി, കതിരൂര്‍, കണ്ണൂര്‍ സിറ്റി, എടക്കാട്, തലശേരി എന്നി പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 3.254 കിലോഗ്രാം കഞ്ചാവും 16.22 ഗ്രാം എം.ഡി.എം.എയുമാണ് പോലീസ് പിടികൂടിയത്. കൊമേഴ്സ്യല്‍ ക്വാണ്ടിറ്റിയായി എടക്കാട് പോലീസ് സ്റ്റേഷനില്‍ ഒരു കേസും മീഡിയം ക്വാണ്ടിറ്റിയായി കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, തലശേരി എന്നി സ്റ്റേഷനുകളിലും ഓരോ കേസുകളും സ്മോള്‍ ക്വാണ്ടിറ്റിയായി വളപട്ടണം പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും ന്യൂ മാഹി, കതിരൂര്‍ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു.
സ്ഥിരമായി മയക്കുമരുന്നു കേസുകളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ ഉള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍.