മൂന്നുപെരിയ ബസ് ഷെല്‍ട്ടറില്‍ വാട്ടര്‍ പ്യൂരിയര്‍ ഡോ.ടി. എന്‍ സീമ യാത്രക്കാര്‍ക്കായി സമര്‍പ്പിച്ചു

തലശേരി:ധര്‍മടം നിയോജക മണ്ഡലത്തിലെ മൂന്നുപെരിയയിലെ സൗന്ദര്യവല്‍ക്കരണം വിലയിരുത്തുന്നതിനായി ഹരിതമിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍.സീമ മൂന്നുപെരിയ ടൗണ്‍ സന്ദര്‍ശിച്ചു.
ഹരിത കേരള മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ടി.പി സുധാകരന്‍, പി. ആര്‍. ഒ മനോജ് ജില്ലാകോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവരുടെനേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബയും നാട്ടുകാരും ഡോ.ടി. എന്‍ സീമയെ സ്വീകരിച്ചു. മൂന്നുപെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക്‌വേണ്ടി ഏര്‍പ്പെടുത്തിയ വാട്ടര്‍ പ്യൂരിയര്‍ ടി. എന്‍ സീമ ഉദ്ഘാടനം ചെയ്തു.