പേരാവൂര്‍ തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴിയടച്ച ആറു പേര്‍ അറസ്റ്റില്‍
പേരാവൂര്‍: തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴി അടയ്ക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആറു പേരെ പേരാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
തെറ്റുവഴി കരിഞ്ചോത്ത് സ്വദേശികളായ സജീവന്‍, രമേശന്‍, സജേഷ്, സുജേഷ്, ഷിജിത്ത് എന്ന അപ്പു, ഡൈമൻ എന്നിവരെയാണ് ഇരിട്ടി ഡി.വൈ. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ എം. എന്‍. ബിജോയ് അറസ്റ്റു ചെയ്തത്.