ചെട്ടിയാംപറമ്പിൽ ആദിവാസികൾക്കായി നിർമിച്ച വീടുകൾ കാട്കയറി നശിക്കുന്നു

കേളകം: ചെട്ടിയാംപറമ്പിൽ ആദിവാസി കുടുംബങ്ങൾക്കായി രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഏഴ് കോൺക്രീറ്റ് വീടുകൾ കാടുകയറി നശിക്കുന്നു.
ഉരുൾപൊട്ടൽ പ്രളയത്തിൽ കോളനിയിൽ വെള്ളംകയറി കുടിലുകൾ ഒലിച്ചുപോയ പൂക്കുണ്ട് തുരുത്ത് കോളനിയിലെ ഏഴ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നിർമിച്ച വീടുകളാണ് നിലവിൽ നാശത്തിലേക്ക് നീങ്ങുന്നത്.
ഇവിടെ വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് ആറളം ഫാമിൽ ഒരേക്കർ വീതം ഭൂമിയും വീടും ലഭിച്ചതോടെ ഏഴ് കുടുംബങ്ങളും ഫാമിലേക്ക് മാറിയതോടെയാണ് ചെട്ടിയാംപറമ്പിലെ വീടുകൾ കൈയൊഴിഞ്ഞത്.
ചെട്ടിയാംപറമ്പിലെ വീടുകൾ ഭവനരഹിതർക്ക് കൈമാറുകയും ഇതിനോടനുബന്ധിച്ച ആദിവാസി ഭൂമിയും കെട്ടിടങ്ങളും സംരക്ഷിക്കുകയും വേണമെന്നാണ് ആവശ്യം.