Connect with us

THALASSERRY

വിശ്വാസികൾക്കായി അടികൊണ്ടത് കമ്യൂണിസ്റ്റുകാർ -എ.എൻ. ഷംസീർ

Published

on

Share our post

ധർമശാല : കേരളത്തിൽ വിശ്വാസികൾക്ക് വിശ്വാസം മുറുകെ പിടിക്കാനായി അടികൊണ്ടത് കമ്യൂണിസ്റ്റുകാരും അതോടൊപ്പം നവോത്ഥാനനായകരുമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കടമ്പേരിയിൽ സി.ആർ.സിയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ പി.വി.കെ. കടമ്പേരിയുടെ ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതുകൊണ്ടാണ് ഇപ്പോൾ കേരളത്തിൽ ഏത് മതവിശ്വാസിക്കും അവരുടെ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായത്. വിശ്വാസസംരക്ഷണത്തിന്റെ മറവിൽ ഇപ്പോൾ പോരിനിറങ്ങിയവരെ മുൻകാലങ്ങളിലൊന്നും കണ്ടില്ല.

ശാസ്ത്രചിന്ത വളർത്താനാണ് ഭരണഘടന ഊന്നൽനൽകിയത്. കുട്ടികൾ ശാസ്ത്രചിന്തയുടെ പ്രചാരകരാണാകേണ്ടത്. 35 മാസം ചർച്ചചെയ്തുണ്ടാക്കിയ ഭരണഘടനയെ തള്ളിപ്പറയാന്നാണ് വെറുപ്പിന്റെ പ്രചാരകർ ശ്രമിക്കുന്നത്. ശാസ്ത്രചിന്ത പ്രചരിപ്പിക്കരുത് എന്നുപറയുന്നവർ പാഠപുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നു.

ഗാന്ധിവധംപോലും ഒഴിവാക്കുന്നു. അബുൾ കലാം ആസാദിനെ പഠിക്കേണ്ട എന്ന് പറയുന്നു. ഇത് കുട്ടികൾ തിരിച്ചറിയണം. എത്ര ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും ഇനിയും സത്യം പറയും. കീഴടങ്ങില്ല. എത്ര കുത്തിത്തിരിപ്പുണ്ടാക്കിയാലും കേരളത്തിൽ വർഗീയശക്തികൾ വളരില്ല – അദ്ദേഹം പറഞ്ഞു.

എൻ. ആദിൽ അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി.വി.കെ. കടമ്പേരി സ്‌മാരക ട്രസ്റ്റും ഏർപ്പെടുത്തിയ പി.വി.കെ. കടമ്പേരി സ്‌മാരക പുരസ്‌കാരം തിരൂർ തെക്കൻ കുറ്റൂരിലെ ഏഴാംക്ലാസ്‌ വിദ്യാർഥിയായ കുട്ടി കർഷകൻ മുഹമ്മദ്‌ സിനാന്‌ സ്‌പീക്കർ നൽകി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ. ശ്യാമള, കെ. സന്തോഷ്‌, സി. അശോക് കുമാർ, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!