ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ചെക്ക് പോസ്റ്റും സെക്യൂരിറ്റിയും വെറുതേ: കടന്നുകയറ്റ ഭീഷണിയിൽ ആറളം ഫാം പുനരധിവാസ മേഖല

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് ഫാമിലും പുനരധിവാസ മേഖലയിലുമായി എത്തുന്നത്. കീഴ്‌പ്പള്ളി- പാലപ്പുഴ റോഡ് വഴി ഫാമിലേക്ക് പ്രവേശിക്കുന്നവർ അവിടെനിന്നും ഫാമിന്റെ മറ്റ് ബ്ലോക്കുകളിലേക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കുകയാണ്. ഇങ്ങനെ പോകുന്നവരിൽ പലതരം മാഫിയാ സംഘങ്ങളിൽപ്പെട്ടവരുമുണ്ട്.
ഫാമിൽനിന്ന് വളർത്തുമൃഗങ്ങളും കാർഷികവിളകളും വ്യാപകമായി മോഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഏഴാം ബ്ലോക്കിൽനിന്നും പോത്തിനെ മോഷ്ടിച്ചു. ഇതിന് പുറമെ ആടുകൾ ഉൾപ്പെടെ മറ്റ് വളർത്തുമൃഗങ്ങളും കാണാതാകുന്നുണ്ട്.
പുറമേ നിന്നും എത്തുന്നവർ ആദിവാസികളെ പലവിധത്തിലും ചൂഷണം ചെയ്യുന്നുവെന്ന പരാതിയും ശക്തമാണ്. ആടുമാടുകളെ നിശ്ചിത കാലത്തേക്ക് വളർത്താനെന്ന പേരിൽ പുനരധിവാസ മേഖലയിൽ എത്തിക്കുകയും കുറച്ച് മാസങ്ങൾക്കുശേഷം ആദിവാസികൾക്ക് തുച്ഛമായ പണം നൽകി കൊണ്ടുപോവുകയും ചെയ്യുന്ന സംഘങ്ങളും ഫാമിൽ പിടിമുറുക്കുന്നുണ്ട്.
ഫാമിലെ വിശാലമായ മേച്ചിൽപ്പുറങ്ങൾ പ്രയോജനപ്പെടുത്തി വളർത്തുമൃഗങ്ങൾ വേഗത്തിൽ വളരുകയും അതിലൂടെ വൻ ലാഭം കൊയ്യുകയുമാണ് ഇത്തരം സംഘങ്ങൾ. ഇവരുടെ കടന്നുകയറ്റം തടയാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ല.
പോത്ത് മോഷണത്തെ തുടർന്ന് പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നവർ കക്കുവയിലെ ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പോത്ത് മോഷണത്തിന്റെ പേരിൽ ആറളം പോലീസ് കേസെടുത്ത തളിപ്പറമ്പിലെ സാജിദാസ് മൻസിലിൽ ഷൗക്കത്തിന് പോത്ത് മോഷണവുമായി ബന്ധമില്ലെന്നും പോത്തിനെ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ മാത്രമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പോത്തിനെ വിലക്കുവാങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണവുമുണ്ട്.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്‍പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്