Kerala
ആധാർ കാർഡ് സൗജന്യ സേവനം സെപ്റ്റംബർ 30 വരെ

ആധാർ കാർഡിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ 10 വർഷം കൂടുമ്പോൾ ഉപയോക്താക്കൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 2023 ജൂൺ 14 വരെയായിരുന്നു നേരത്തെ സൗജന്യ അപ്‌ഡേഷൻ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പിന്നീട് ഇത് സെപ്റ്റംബർ 30 വരെ നീട്ടുകയുണ്ടായി. മൈ ആധാർ എന്ന പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
Kerala
കേരള ഹയര്‍ സെക്കന്ററി ഏകജാലകപ്രവേശനം: മുഴുവന്‍ കാര്യങ്ങളും അറിയാം

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ ഹയർ സെക്കൻഡറിവിഭാഗം പ്ലസ് വൺ കോഴ്സുകളിലേക്കുള്ള ഏകജാലകപ്രവേശനത്തിന് മേയ് 14 മുതൽ 20 വരെ hscap.kerala.gov.in വഴി അപേക്ഷിക്കാം.
കോഴ്സ് ഘടന, വിഷയങ്ങൾ
രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. മൊത്തം ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത് – ഇംഗ്ലീഷ്, ഒരു ഭാഷാവിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ. ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, കന്നട, ഉറുദു, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ, ഫ്രഞ്ച് എന്നിവയുണ്ട്.
വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (9 എണ്ണം), ഹ്യുമാനിറ്റീസ് (32) കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ച് പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 21).
* സയൻസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് -വിവിധ കോമ്പിനേഷനുകളിലായി ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, ഇസ്‌ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ
* കൊമേഴ്സ് ഗ്രൂപ്പ് -ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ.
സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് വിഭാഗങ്ങളിൽ ഓരോന്നിലും ഉൾപ്പെടുന്ന വിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.എല്ലാ രണ്ടാംഭാഷാവിഷയങ്ങളും ഓപ്ഷണൽ വിഷയ കോമ്പിനേഷനുകളും, എല്ലാ സ്‌കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്‌കൂളിലുമുള്ള രണ്ടാംഭാഷാ വിഷയങ്ങൾ, ഓപ്ഷണൽ കോമ്പിനേഷനുകൾ എന്നിവ ജില്ലതിരിച്ച്, വെബ് സൈറ്റിൽനിന്ന് മനസ്സിലാക്കാം (സ്‌കൂൾ ലിസ്റ്റ്/പ്രോസ്‌പെക്ടസ് > അനുബന്ധം 7 നോക്കുക).
പ്രവേശനയോഗ്യത
എസ്എസ്എൽസി (കേരള സിലബസ്), ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/സിഐഎസ്‌സിഇ ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്‌കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ പരീക്ഷ) തുടങ്ങിയവയിലൊന്ന് ഔപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡോ തത്തുല്യമാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.
സിബിഎസ്ഇയിൽ പഠിച്ചവരിൽ, മാത്തമാറ്റിക്‌സ് സ്റ്റാൻഡേഡ് പാസായവർക്കേ ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്‌സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
അർഹതയില്ലാത്തവർ
സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, മറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസസമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി റെഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല.
പ്രായംഅപേക്ഷകർക്ക് 2025 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ, ഈ ദിവസം 20 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്നപ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവുണ്ട് (22 വയസ്സുവരെ ആകാം). അന്ധർ, ബധിരർ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഉയർന്നപ്രായപരിധി 25 വയസ്സായിരിക്കും.കേരള പൊതുപരീക്ഷാ ബോർഡിൽ നിന്ന് എസ്എസ്എൽസി ജയിച്ചവർക്ക് കുറഞ്ഞപ്രായപരിധിയില്ല.
ഒരു റവന്യൂജില്ലയിലേക്ക് ഒരു അപേക്ഷ
മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂ ജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷാ രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശനസമയത്തെ ഫീസിനൊപ്പം നൽകിയാൽമതി. ഒന്നിലധികം റവന്യൂ ജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽക്കൂടുതൽ ജില്ലകളിൽ അലോട്മെൻറ് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റുജില്ലകളുടെ ഓപ്ഷനുകൾ തനിയേ റദ്ദാകും. ഇവർക്ക്, അലോട്മെൻറ്് ലഭിച്ച ജില്ലയിൽ താത്‌കാലിക അഡ്മിഷൻ എടുത്ത് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം.എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്മെൻറ്് ലഭിക്കുകയും അതനുസരിച്ച് പ്രവേശനം നേടിയശേഷം തുടർന്നുള്ള അലോട്മെൻറിൽ മറ്റൊരു ജില്ലയിൽ പുതിയ അലോട്മെൻറ്് ലഭിക്കുകയുംചെയ്താൽ പുതിയ അലോട്മെൻറ്് സ്വീകരിക്കാം. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കൂ. ആദ്യജില്ലയിലെ ഓപ്ഷനുകൾ തനിയേ റദ്ദാകും.
റാങ്ക്പട്ടിക തയ്യാറാക്കൽ
പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്ന രീതി പ്രോസ്‌പെക്ടസിൽ ക്ലോസ് 16-ൽ (പേജ് 16) വിശദീകരിച്ചിട്ടുണ്ട്.
പത്താംക്ലാസ് പരീക്ഷാഫലത്തിൽ ഓരോ വിഷയത്തിന്റെയും ഫലം, ഗ്രേഡ് വഴിയാണ് നൽകിയിരിക്കുന്നത്. എ+, എ, ബി+, ബി, സി+, സി, ഡി+, ഡി എന്നിങ്ങനെ. എല്ലാ വിഷയങ്ങൾക്കും ഡി+ എങ്കിലും ഗ്രേഡ് നേടിയവർക്കാണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള അർഹത.പ്ലസ് വൺ പ്രവേശന റാങ്ക്പട്ടിക പലഘട്ടങ്ങളിലൂടെയാണ് തയ്യാറാക്കുന്നത്.
* ആദ്യഘട്ടം: ലഭിച്ച ഗ്രേഡുകൾ ഓരോന്നും ഗ്രേഡ് പോയിൻറുകളാക്കിമാറ്റും. ഓരോ ഗ്രേഡിനും നിശ്ചയിച്ചുനൽകുന്ന തത്തുല്യമായ ഒരു സംഖ്യാമൂല്യമാണ് ഗ്രേഡ് പോയിൻറ്്. എ+ എന്ന ഗ്രേഡിന് തത്തുല്യമായ ഗ്രേഡ് പോയിൻറ്് 9 ആണ്. എ (8), ബി+ (7), ബി (6), സി+ (5), സി (4), ഡി+ (3) എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകളും തത്തുല്യ ഗ്രേഡ് പോയിൻറുകളും.
* ഘട്ടം 2: എല്ലാ വിഷയങ്ങളുടെയും ഗ്രേഡ് പോയിൻറുകൾ കൂട്ടി ആകെ ഗ്രേഡ് പോയിൻറ്് (ടിജിപി) കണക്കാക്കും. 10 വിഷയങ്ങൾക്കും എ+ ലഭിച്ച ഒരാളുടെ ടിജിപി, 90 ആയിരിക്കും. 5 വിഷയങ്ങൾക്ക് എ+ ഉം 5-ന് എ-യും ലഭിച്ച കുട്ടിയുടെ ടിജിപി 85 ആയിരിക്കും [(5×9)+(5×8)].
വിഷയങ്ങളുടെ മൊത്തം എണ്ണത്തെ (ടോട്ടൽ നമ്പർ ഓഫ് സബ്ജെക്ട്സ്), ടിഎസ് എന്ന് സൂചിപ്പിക്കും (ഇവിടെ 10 വിഷയങ്ങൾ)
* ഘട്ടം 3: ഹയർ സെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന നാല് വിഷയങ്ങൾ അടങ്ങുന്ന കോമ്പിനേഷൻ അനുസരിച്ച് (സയൻസ്-9 കോമ്പിനേഷൻ, ഫ്യുമാനിറ്റീസ്-32, കൊമേഴ്സ്-4, മൊത്തം-45) യോഗ്യതാപരീക്ഷയിലെ നിശ്ചിതവിഷയങ്ങൾക്ക് അധികപരിഗണന (വെയ്റ്റേജ്) കിട്ടും.
സയൻസ് വിഭാഗത്തിൽ നാല് കോമ്പിനേഷന്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെയും, അഞ്ചെണ്ണത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെയും, ഗ്രേഡ് പോയിൻറ് കൂട്ടും.
Kerala
കർണാടകയിൽ വാഹനാപകടത്തിൽ കൊളക്കാട് സ്വദേശിയായ ഒരു വയസുകാരന് ദാരുണാന്ത്യം

ബേംഗ്ലൂരു: കര്‍ണാടക രാമനഗരക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. കൊളക്കാട് സ്വദേശി കരൂച്ചിറ അതുൽ – അലീന ദമ്പതിമാരുടെ മകൻ കാർലോ ( ഒരു വയസ്) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് കുത്തനെ മറിയുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്