നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ
തളിപ്പറമ്പ: എഴുനൂറ്റി അമ്പത്പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ തളിപ്പറമ്പ് പോലീസ് പിടികൂടി.
കുറുമാത്തൂര്‍ പൊക്കുണ്ടിലെ കെ.പി.മുനീറിനെയാണ് പിടികൂടിയത്.വിൽപ്പനക്കായി കുറുമാത്തൂർ ഭാഗത്തേക്ക് ചാക്കിൽ കെട്ടി കൊണ്ടു പോകുന്നതിനിടെയാണ് ഹാന്‍സ് പിടിച്ചെടുത്തത്.
ഇവിടെ വ്യാപകമായി ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങല്‍ ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.എം.രഘുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധയിലാണ് ഇയാൾ പിടിയിലായത്.നിരോധിത പുകയില ഉല്‍പ്പന്ന കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് മുനീറെന്ന് പോലീസ് പറഞ്ഞു.