ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് 23 വര്‍ഷം തടവ്

തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2018 ആഗസ്റ്റിലായിരുന്നു കേസിനാധാരമായ സംഭവം. കൂത്തുപറമ്പ് പൊലീസാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത് ഹാജരായി.