പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

തിരുവല്ല : തിരുവല്ല പരുമല നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. നാക്കട ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരാണ് മരിച്ചത്. മകൻ അനിലിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ മകൻ അനിൽകുമാറും മാതാപിതാക്കളുമായി കലഹം ഉണ്ടായി. തുടർന്ന് അനിൽ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.
അക്രമാസക്തനായി നിന്നിരുന്ന അനിൽകുമാറിനെ പോലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരുവല്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.