സാന്തോം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ് തുടങ്ങി

ഇരിട്ടി : കരിക്കോട്ടക്കരി സെന്റ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.തലശ്ശേരി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം വെഞ്ചെരിപ്പു കർമ്മം നടത്തി.
സെന്റ്. തോമസ് പള്ളി വികാരിയും രക്ഷാധികാരിയുമായ .ഫാ. ആന്റണി പുന്നൂർ, സഹരക്ഷാധികാരി ഫാ. റൂബിൽ മാർട്ടിൻ കുര്യൻ മാമ്പുഴക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസഫ് വട്ടുകുളത്ത്, സിബി വാഴക്കാലാ, സാന്തോം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജെയ്സൺ ചേരുംതടത്തിൽ, വൈസ് പ്രസിഡന്റ് . മേഴ്സി അറയ്ക്കൽ, സെക്രട്ടറി . ബിനോയി പാമ്പയ്ക്കൽ, ജോയിന്റ് സെക്രട്ടറി . ബീന വാഴകാട്ട്, ട്രഷറർ . ജോസഫ് ഞാമത്തോലിൽ എന്നിവർ പങ്കെടുത്തു.