239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക് പി.എസ്.സി നിയമന ശുപാർശ

തിരുവനന്തപുരം : 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക് പി.എസ്.സി നിയമന ശുപാർശ അയക്കുന്നു. പോലിസ് വകുപ്പിൽ 239 സബ് ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക് വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക് (ഡബ്ല്യു.പി.സി) 86 പേർക്കും നിയമന ശുപാർശ അയക്കും.
മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഒഴിവിലേക്ക് 79 ആരോഗ്യ വകുപ്പിൽ 57 അസിസ്‌റ്റന്റ് സർജൻ ഒഴിവിലേക്കും ഫയർ ആന്റ് റസ്‌ക്യൂ സർവീസിൽ ഡ്രൈവർമാരുടെ 99 ഒഴിവിലേക്കും ഈ ആഴ്‌ച നിയമന ശുപാർശ അയക്കും.
ലോവർഡിവിഷൻ ക്ലാർക്ക്( വിവിധം തിരുവനന്തപുരം) –72, എൽ.പി.എസ്.എ (തിരുവനന്തപുരം) – 50, എൽ.ജി.എസ് (വിവിധം തിരുവനന്തപരും) – -43 എന്നീ തസ്‌തികളിലേക്കും നിയമന ശുപാർശ അയക്കും.