പോളിടെക്നിക് തത്സമയ പ്രവേശനം വെള്ളിയാഴ്ച

കണ്ണൂർ : 2023-24 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) തോട്ടട ഗവ. പോളിടെക്നിക് കോളേജിലും മട്ടന്നൂർ ഗവ. പോളിടെക്നിക് കോളേജിലും ഒഴിവുള്ള സീറ്റുകളിൽ തത്സമയ പ്രവേശനം നാലിന് നടക്കും.
ഫീസിനത്തിൽ അടയ്ക്കേണ്ട തുക എ.ടി.എം കാർഡ് വഴിയും പി.ടി.എ.യിൽ അടക്കേണ്ട തുക പണമായും കരുതേണ്ടതാണ്. അഡ്മിഷൻ സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭിക്കും.