Kannur
വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു

പള്ളിക്കുന്ന് : വഴിനീളെ മലിനജലം ഒഴുക്കിയെത്തിയ മീൻലോറികൾ നാട്ടുകാർ തടഞ്ഞു.പള്ളിക്കുന്ന് സ്കൂളിന് സമീപം ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ദേശീയപാതയിൽ എ.കെ.ജി. ആസ്പത്രി പരിസരം മുതൽ പള്ളിക്കുന്നുവരെ റോഡിൽ മലിനജലം ഒഴുക്കിവിട്ട മീൻലോറി നാട്ടുകാരും ലോറിക്ക് പിറകിൽ സഞ്ചരിച്ച വാഹനയാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. അസഹ്യമായ ദുർഗന്ധമാണ് ലോറിയിൽ നിന്ന് പുറന്തള്ളിയ മലിനജലത്തിനെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ലോറി സ്ഥലത്തുനിന്ന് മാറ്റിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ ഡ്രൈവറും ക്ലീനറുമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽനിന്ന് മീനുമായി മംഗളൂരുവിലേക്ക് പോകുകയാണെന്നാണ് ലോറിയിലെ ജീവനക്കാർ പോലീസിനോട് പറഞ്ഞത്.
പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 20 പെട്ടിയോളം അയലയാണ് ലോറിയിലുള്ളതെന്ന് കണ്ടെത്തി. തുടർന്ന് ഇതുവഴി പോയ മറ്റ് മീൻവണ്ടികളും നാട്ടുകാർ പരിശോധിച്ചു. മേയർ ടി.ഒ. മോഹനൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. രാജേഷ് എന്നിവർ സ്ഥലത്തെത്തി.
യാത്ര നിയമം മറികടന്ന്
മീൻ കയറ്റിയ വാഹനങ്ങൾ റോഡിൽ വെള്ളമൊഴുക്കുന്നത് ശിക്ഷാർഹമാണെങ്കിലും നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല. ദേശീയപാതയിൽ അങ്ങോളമിങ്ങോളം ദുർഗന്ധപൂരിതമാക്കി ഗതാഗതം നടത്തുന്ന മീൻവണ്ടികളുടെ കാഴ്ച അപൂർവമല്ല.
മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ഇത്തരം വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. റോഡിൽ ഒഴുക്കുന്ന മത്സ്യക്കൊഴുപ്പ് കലർന്ന വെള്ളം പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതോടൊപ്പം ഇരുചക്ര വാഹനയാത്ര ദുഷ്‍കരമാരമാക്കുകയും ചെയ്യും.ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.
Kannur
റവന്യൂ റിക്കവറി അദാലത്ത്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.
Kannur
ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ


കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.
Kannur
സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്


കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്