Connect with us

Kerala

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈക്കോടതി 

Published

on

Share our post

കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്​ നഷ്ടപരിഹാരം നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ നടപടി വേണമെന്ന്​ ഹൈക്കോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക്​ രൂപം നൽകുകയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന നിലവിലെ പദ്ധതിയിൽ ഭേദഗതി വരുത്തുകയോ വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരകളായ രണ്ടുപേർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാനുള്ള ആലപ്പുഴ പോക്‌സോ പ്രത്യേക കോടതി ഉത്തരവിനെതിരെ എറണാകുളത്തെ കേരള സ്റ്റേറ്റ്​ ലീഗൽ സർവിസസ് അതോറിറ്റി നൽകിയ ഹരജി തള്ളിയാണ്​ ഉത്തരവ്​.

പോക്‌സോ കേസ്​ ഇരകൾക്ക്​ നഷ്ടപരിഹാരം നൽകാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന്​ വിലയിരുത്തിയാണ്​ ഉത്തരവ്​. പോക്​സോ ഇരകൾക്ക്​ ഗുണകരമാകുമെന്നതിനാൽ ഭേദഗതികൾ അനിവാര്യമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്​ ക്യൂറി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2017ൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക്​ സർക്കാർ രൂപം നൽകിയിരുന്നു. 2021ൽ നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നു. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

എന്നാൽ, നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ പോക്സോ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ല. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക്​ പുറമെ, കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തണം. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മറ്റ്​ ലൈംഗിക പീഡനങ്ങളെക്കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കണം. അതുവരെ പോക്സോ കേസിലെ ഇരകൾക്ക്​ 2018ലെ നാഷനൽ ലീഗൽ സർവിസ്​ അതോറിറ്റിയുടെ പദ്ധതി പ്രകാരം നഷ്ടപരിഹാരം അനുവദിക്കാം – ഹൈക്കോടതി വ്യക്തമാക്കി.


Share our post

Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ ചൂട് കടുക്കും

Published

on

Share our post

സംസ്ഥാനത്ത് പകൽ താപനില ഇനിയുള്ള 3 – 4 ദിവസങ്ങളിൽ ഉയരാൻ സാധ്യത. നിലവിൽ പാലക്കാട്‌, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട്‌ മുണ്ടൂരിൽ 39.2°c ചൂട് രേഖപ്പെടുത്തി.അതോടൊപ്പം കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യുവി ഇൻഡക്സിലും വർദ്ധനവ് ഉണ്ട്.അതേസമയം, ചൂടിന് ആശ്വാസമായി തെക്കൻ ബംഗാൾ ഉൽക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ മാസം അവസാനം മാർച്ച്‌ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത.മധ്യ തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള കൂടുതൽ സാധ്യത.

പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾപകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.


Share our post
Continue Reading

Kerala

സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ

Published

on

Share our post

തിരുവനന്തപുരം:സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേരള പൊലീസ് വ്യക്തമാക്കി.തട്ടിപ്പുകാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന് മുന്നറിയിപ്പായി നൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്‌സ്ആപ് നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്.


Share our post
Continue Reading

Kerala

കെ-സ്‍മാര്‍ട്ടില്‍ സ്‍മാര്‍ട്ടായി കേരളം; ഇതുവരെ തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം ഓണ്‍ലൈന്‍ അപേക്ഷകള്‍

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍.2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കി. ആകെ കെ-സ്മാര്‍ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള്‍ നിലവില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനം കെ-സ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.


Share our post
Continue Reading

Trending

error: Content is protected !!